ഹരിപ്പാട്: കെഎസ്ആർടിസിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ടി ഡി എഫിന്റെ നേതൃത്വത്തിൽ ഒക്ടോബർ ഒന്നു മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ജില്ലാ ഓഫിസിലേയ്ക്ക് മാർച്ചും ധർണയും നടത്തി.
ഹരിപ്പാട് മാധവ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ജില്ലാ ഓഫിസിന് മുൻപിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ ബി . ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് . തുഷാർ അധ്യക്ഷത വഹിച്ചു. ജി . ബാലമുരളീ കൃഷ്ണ, ഇല്ലത്തു ശ്രീകുമാർ, എം . വി . ലാൽ, കെ . ഗിരീഷ്, ടി .എസ്. എം . നൈസാം, ആർ. ബിജു,സതീഷ് കുമാർ ശ്രീകുമാർ, എ.കെ. സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
ബന്ധപ്പെടണം
മാവേലിക്കര: യുവജന ക്ഷേമ ബോർഡിലും നെഹ്റു യുവകേന്ദ്രയിലും സംസ്ഥാന ലൈബ്രറി കൗൺസിലിലും ചാരിറ്റബിൾ സൊസൈറ്റി നിയമ പ്രകാരവും രജിസ്റ്റർ ചെയ്തിട്ടുള്ളതും നിലവിൽ പ്രവർത്തന ക്ഷമമായിട്ടുളളതുമായ മാവേലിക്കര നിയോജക മണ്ഡലത്തിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബുകളുടെയും വായനശാലകളുടെയും ഭാരവാഹികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി 30 ന് മുൻപ് എംഎൽഎ ഓഫീസിൽ ബന്ധപ്പെടണമെന്ന് എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു.
മാർച്ചും ധർണ്ണയും നടത്തി
11:09 PM Sep 25, 2022 | Deepika.com