വയോധിക പുഴയില്‍ മരിച്ച നിലയില്‍
10:24 PM Sep 25, 2022 | Deepika.com
പനമരം: വയോധികയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളിവയല്‍ കാലായില്‍ അമ്മിണിയുടെ(75)മൃതദേഹമാണ് പനമരം പുഴയുടെ മാത്തൂര്‍ ഭാഗത്തു കണ്ടെത്തിയത്. രണ്ടു ദിവസത്തിലധികം പഴക്കം മതിക്കുന്ന മൃതദേഹത്തിനടുത്തുനിന്നു ലഭിച്ച മരുന്നുശീട്ടാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍നിന്നു മരുന്നിനുപോയെ ഇവരെ കാണാതായിരുന്നു. മകന് ബാലന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവരികയായിരുന്നു.