വണ്ടിത്താവളം: പാട്ടികുളത്തു പാൽവണ്ടിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുതലമട കാട്ടുപാടം ശിവദാസിന്റെ മകൻ സോണി(22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് കന്നിമാരി പള്ളിമൊക്കിൽ വച്ചാണ് അപകടം.
സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്നു രാവിലെ മീനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തും.
പൊള്ളാച്ചിയിൽ നിന്ന് വണ്ടിത്താവളം ഭാഗത്തേക്കു വരുന്ന പാൽവണ്ടിയും മീനാക്ഷിപുരം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. റെയിൽവേ ജീവനക്കാരിയായ അമ്മ കനക ലതയ്ക്കൊപ്പം ഈറോഡിലാണ് പിതാവ് ശിവദാസ് താമസം. കാട്ടുപാടത്ത് പുതിയ വീടു പണിയുന്നതിനാൽ സോണിയും സഹോദരൻ സോനുവും നന്ദിയോട് കവറത്തോട്ടിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.
പാൽവണ്ടിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
01:36 AM Sep 25, 2022 | Deepika.com