ചങ്ങനാശേരി: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം ചങ്ങനാശേരിയില്‍നിന്നും എത്തിച്ചു. പായിപ്പാട് മധുലാലിന്റെയും പെരുന്ന ബിംബിയുടെയും സ്മൃതി കുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കൊടിമര ജാഥ ആരംഭിച്ചത്. പരിപാടി സംസ്ഥാന സമിതി അംഗം എം.ബി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
മധ്യമേഖല വൈസ് പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ പതാക ജാഥാ ക്യാപ്റ്റന്‍ കെ.ജി. രാജ്മോഹന്‍ കൈമാറി. കൊടിമര ജാഥ സംസ്ഥാന സമിതി അംഗം കെ.ജി. രാജ്മോഹന്‍ നയിച്ചു.
ബിജെപി നേതാക്കളായ രതീഷ് ചെങ്കിലാത്ത്, പി. സുരേന്ദ്രനാഥ്, കെ.കെ. സുനില്‍ കുമാര്‍, ബി. ആര്. മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം, പി.എസ്. ശ്രീധരന്, കണ്ണന് പായിപ്പാട്, ആര്. ഉണ്ണികൃഷ്ണ പിള്ള, കെ.ആര്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബിജെപി കൊടിമര ജാഥ നടത്തി
01:01 AM Sep 25, 2022 | Deepika.com