ചങ്ങനാശേരി: സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ നടന്ന സത്യഗ്രഹ സമരം കേരള കര്‍ഷക യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ജയിംസ് പതാരംചിറ സമരം ഉദ്ഘാടനം ചെയ്തു.
സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, ബാബു രാജേന്ദ്രന്, സണ്ണിച്ചന് പുലിക്കോട്ട്, സിബി ജോസഫ് ചാമക്കാല, ഡി. സുരേഷ്, തോമസ് കുര്യന്, സാബു ചിറയില്‍, സേവ്യര്‍ ജേക്കബ്, രതീഷ് രാജന്, സുമതിക്കുട്ടിയമ്മ, എ.ടി. വര്‍ഗീസ്, ജോയിച്ചന്‍ എഴുത്തുപള്ളി, മാത്യു സെബാസ്റ്റ്യന്‍, സാജന് കൊരണ്ടിത്തറ എന്നിവര്‍ പ്രസംഗിച്ചു.
സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹം നടത്തി
01:00 AM Sep 25, 2022 | Deepika.com