പായിപ്പാട്: കുടില്‍രഹിത അതിരൂപത പദ്ധതിയുമായി സഹകരിച്ച് പായിപ്പാട് ലൂര്‍ദ്മാതാ ഇടവകയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന മൂന്നു ഭവനങ്ങളുടെ അടിസ്ഥാനശില ആശിര്‍വാദം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഇന്ന് രാവിലെ 8.45ന് നിര്‍വഹിക്കും. വികാരി ഫാ. മാത്യു. ജെ. ഓടലാനി അധ്യക്ഷത വഹിക്കും.
കൈക്കാരന്മാരായ അഡ്വ. ഡെന്നിസ് ജോസഫ് കണിയാഞ്ഞാലില്‍, ജോഷി സേവ്യര്‍ ആലുംമൂട്ടില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി പി.കെ. ജോര്‍ജുകുട്ടി മനയത്തുശേരി എന്നിവര്‍ പ്രസംഗിക്കും. രണ്ട് ഭവനങ്ങളുടെ അറ്റകുറ്റപ്പണികളും പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭവനനിര്‍മാണപദ്ധതി ശില ആശിര്‍വാദം ഇന്ന്
01:00 AM Sep 25, 2022 | Deepika.com