കോട്ടയം: കര്‍മസാഗരം: വിശുദ്ധ ചാവറയച്ചന് സിനിമ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കഴിഞ്ഞ ദിവസമാണ് സിനിമ റീലിസ് ചെയ്തത്. സാമൂഹിക -സാംസ്കാരിക -വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി വിശുദ്ധ ചാവറയച്ചൻ സ്വീകരിച്ച വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഈ സിനിമയിലൂടെ പ്രേക്ഷകരോട് ചര്‍ച്ച ചെയ്യുന്നത്. ചലച്ചിത്രരംഗത്ത് പുതിയ മാറ്റത്തിനു ചിത്രം സാക്ഷ്യം വഹിക്കുന്നു.
സാംസ്കാരിക പ്രമുഖരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും ചലച്ചിത്ര പ്രവര്‍ത്തകരും സിനിമ കാണാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സംവിധായകൻ അജി കെ. ജോസിന്റെയും നിര്‍മാതാവ് അന്‍സാരി പൂക്കടശേരിയുടെയും നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ ചരിത്രസിനിമയ്ക്കു വഴിത്തിരിവായി മാറി. ചലച്ചിത്ര താരങ്ങളായ കോട്ടയം രമേശ്, മക്ബ്ബൂല് സല്മാന്, കോട്ടയം പുരുഷന്, കോട്ടയം പദ്മന്, ബെന്നി പൊന്നാരം, പൂജിത മേനോന്, പ്രഭ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘കര്‍മസാഗരം: വിശുദ്ധ ചാവറയച്ചന്’ സിനിമ പ്രേക്ഷകമനസിൽ ഇടംനേടുന്നു
01:00 AM Sep 25, 2022 | Deepika.com