പെരുവ: ഓട്ടത്തിനിടെ മുളക്കുളത്ത് കെഎസ്ആര്‍ടിസി ബസ് ഓടയിലേക്കു ചെരിഞ്ഞു. മുളക്കുളം നോര്‍ത്ത് - പാലച്ചുവട് റോഡില്‍ സെന്റ് ആന്റണീസ് എല്‍പി സ്കൂളിന് സമീപത്തെ വളവിലാണ് ബസ് ഓടയിലേക്ക് ചെരിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. വൈക്കം - പൂപ്പാറ റൂട്ടിൽ സര്‍വീസ് നടത്തുന്ന വൈക്കം ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ മറ്റൊരു കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ മുന്നിൽ ഇടതുവശത്തെ ചക്രം ഓടയിലേക്ക് പതിക്കുകയായിരുന്നു.
ബസില്‍ നാല്പതോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെസമയം തടസപ്പെട്ടു.
കെഎസ്ആര്‍ടിസി ബസ് ഓടയിലേക്കു ചരിഞ്ഞു
12:56 AM Sep 25, 2022 | Deepika.com