വൈക്കം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ജല്‍ ജീവന് മിഷന് ഗ്രാമീണ ഭവന കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ജവഹര്‍ലാല്‍ മെമ്മോറിയല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് പബ്ലിക് കോ-ഓപ്പറേഷന് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ബ്ലോക്കുതല ശില്പശാലയും ജലസൗഹൃദ സദസും സംഘടിപ്പിച്ചു.
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. സലില അധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍. സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ്. ഗോപിനാഥന്, സുഷമ സന്തോഷ്, വീണ അജി, മറവുംതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ശീമോന്, ജസീല നവാസ്, സുജാത മധു, എസ്. മനോജ് കുമാര്‍, കോട്ടയം വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ എന്‍.ഐ. കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
ജല്‍ ജീവന് മിഷന്: ബ്ലോക്കുതല ശില്പശാലയും ജലസൗഹൃദ സദസും സംഘടിപ്പിച്ചു
12:56 AM Sep 25, 2022 | Deepika.com