ഞീഴൂര്‍: ഞീഴൂര്‍ പഞ്ചായത്ത് പരിധിയിലെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിയിലുൾപ്പെട്ട ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ 30നകം ലാന്‍ഡ് വെരിഫിക്കേഷന്, ഇ-കെവൈസി എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഇതിനായി ഞീഴൂര്‍ കൃഷിഭവനില്‍ നാളെയും 27നും ക്യാമ്പ് നടത്തും. ആവശ്യമുള്ളവര്‍ തന്നാണ്ട് കരം അടച്ച രസീത്, ആധാര്‍ കാര്‍ഡ്, പി എം കിസാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ എന്നിവ സഹിതം ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.
മാഞ്ഞൂര്‍: മാഞ്ഞൂര്‍ പഞ്ചായത്ത് പരിധിയിലെ കിസാന്‍ സമ്മാന്‍നിധി ഗുണഭോക്താക്കൾക്കായി കര്‍ഷകര്‍ ലാന്‍ഡ് വെരിഫിക്കേഷന്, ഇ-കെവൈസി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി നാളെ രാവിലെ പത്ത് മുതല്‍ അഞ്ച് വരെയുള്ള സമയങ്ങളില്‍ മാഞ്ഞൂര്‍ കൃഷിഭവനില്‍ നടത്തുന്ന ക്യാമ്പില്‍ രജിസ്ട്രേഷന് നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നു കൃഷി ഓഫീസര്‍ അറിയിച്ചു.
പിഎം കിസാന്‍നിധി വെരിഫിക്കേഷന് ക്യാമ്പ്
12:56 AM Sep 25, 2022 | Deepika.com