പാമ്പാടി: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം. വെള്ളൂര്‍ എസ്എന്‍ഡിപി 266-ാം നമ്പര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
ഇന്നലെ പുലര്‍ച്ചെ 5.30നു ശാന്തി പൂജയ്ക്കായി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മണ്ഡപത്തിനു സമീപത്തെ കാണിക്കവഞ്ചിയുടെ താഴ് തകര്‍ത്തു പണം അപഹരിച്ച മോഷ്ടാക്കൾ തിടപ്പള്ളിയുടെ താഴുതകര്‍ത്ത് ഓട്ടുപാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും മോഷ്ടിച്ചു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
12:56 AM Sep 25, 2022 | Deepika.com