കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണം അനുസ്മരിച്ചുള്ള തിരുനാള്‍ ഒക്ടോബര്‍ ഏഴു മുതല്‍ 16 വരെ ആഘോഷിക്കും. ഏഴിനു രാവിലെ 6.50ന് ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം കൊടിയേറ്റും. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനുശേഷം പൂജ്യമായി പഴയ പള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മ മാമ്മോദീസ സ്വീകരിച്ച മാമ്മോദീസ തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കിക്കൊണ്ടുള്ള സമൂഹമാമ്മോദീസ എട്ടിനു രാവിലെ 10.30ന് നടക്കും. 16 വരെ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും ഉണ്ടായിരിക്കും. 16നു വൈകുന്നേരം 4.15ന് സുറിയാനി പാട്ടുകുര്‍ബാനയും പ്രദക്ഷിണവുമുണ്ട്.
ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോബിന് കൊച്ചുപറമ്പില്‍, ഫാ. ജോയല്‍ പുന്നശേരി എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. സമൂഹമാമ്മോദീസായ്ക്കു പേര് രജിസ്റ്റര്‍ ചെയ്യാന്‍ പള്ളി ഓഫീസുമായി ബന്ധപ്പെടുക
ഫോൺ: 8547589464
കുടമാളൂര്‍ പള്ളിയില്‍ അല്‍ഫോന്‍സാമ്മയുടെ നാമകരണത്തിരുനാൾ
12:54 AM Sep 25, 2022 | Deepika.com