കോട്ടയം: പണമില്ലെന്ന കാരണത്താല്‍ ചികിത്സ കിട്ടാത്ത അവസ്ഥ കേരളത്തില്‍ ആര്‍ക്കും ഉണ്ടാകില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. മണര്‍കാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പറമ്പുകര ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇതോടൊപ്പം കൂരോപ്പട പഞ്ചായത്തിലെ തോട്ടപ്പള്ളി ഉപാരോഗ്യ കേന്ദ്രം, പള്ളിക്കത്തോട് പഞ്ചായത്തിലെ ആനിക്കാട് ഉപാരോഗ്യ കേന്ദ്രം, കടപ്ലാമറ്റം പഞ്ചായത്തിലെ മാറിയിടം ഉപാരോഗ്യ കേന്ദ്രം, കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത് ഉപാരോഗ്യ കേന്ദ്രം, തലയാഴം പഞ്ചായത്തിലെ കൊതവറ ഉപാരോഗ്യ കേന്ദ്രം എന്നിവയും ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
ഉമ്മന്‍ ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന് എംപി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പണമില്ലെന്ന കാരണത്താല്‍ ആര്‍ക്കും ചികിത്സകിട്ടാതെ വരില്ല: മന്ത്രി വീണ ജോര്‍ജ്
12:54 AM Sep 25, 2022 | Deepika.com