ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന രണ്ടു തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഇവ അവശനിലയിൽ നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ഇവയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ഈ രണ്ടു നായ്ക്കളെയും ഛർദിച്ച് അവശനിലയിലാണ് ആശുപത്രി പരിസരത്തു കണ്ടത്. കുട്ടികളുടെ ആശുപത്രി പരിസരത്ത് നൂറുകണക്കിനു നായ്ക്കളാണ് അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. ഇവിടം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. ആശുപത്രി പരിസരത്തു നിരവധി സ്ഥലങ്ങൾ ഒഴിഞ്ഞു കിടക്കുന്നതും ഇവയുടെ സ്വൈരവിഹാരത്തിനു കാരണമാകുന്നു. ചികിത്സയ്ക്കെത്തുന്ന കുട്ടികൾ അടങ്ങുന്ന കുടുംബങ്ങൾക്ക് തെരുവുനായ്ക്കളുടെ അതിപ്രസരം ഭീഷണിയാണ്. ഈ സാഹചര്യത്തിൽ നായ്ക്കൾ ചത്തത് ചർച്ചയാകുകയാണ്.
തെരുവുനായ്ക്കൾ ചത്തനിലയിൽ
12:54 AM Sep 25, 2022 | Deepika.com