കോട്ടയം: ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ബസിനു കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ പിടിയില്‍. താഴത്തങ്ങാടി പള്ളിപ്പറമ്പ് ഷാഹുല്‍ ഹമീദ് (40), കുമ്മനം വാഴക്കാലായില്‍ മുഹമ്മദ് നിഷാദ് (41)എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ഹര്‍ത്താല്‍ ദിനത്തില്‍ കോട്ടയം - കല്ലുങ്കത്ര പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെയും കോട്ടയം - തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെയും നേരെ ബൈക്കിലെത്തി കല്ലെറിഞ്ഞ് ചില്ല് തകര്‍ത്തശേഷം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ബസിനു കല്ലെറിഞ്ഞ രണ്ടുപേര്‍ പിടിയില്‍
12:25 AM Sep 25, 2022 | Deepika.com