ഫാമുകളില്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍നിന്ന് തയാറാക്കുന്ന പട്ടികയില്നിന്നുള്ളവരാണെങ്കിലും ഇവര്‍ മാസങ്ങള്‍ക്കുള്ളില്‍ സ്ഥിരപ്പെടുന്നതാണ് പതിവ്.
കഴിഞ്ഞതവണ ഇത്തരത്തില്‍ കാഷ്വല്‍ തൊഴിലാളികളായവര്‍ മാസങ്ങള്‍ക്കുള്ളില്‍തന്നെ സ്ഥിരപ്പെട്ടുകഴിഞ്ഞു. ഈ നിയമനരീതിക്കെതിരേ തദ്ദേശവാസികള്‍ സമരപരിപാടികള്‍ നടത്തിയിരുന്നുവെങ്കിലും പിന്തുണച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാങ്ങളെല്ലാം ഇതില്‍നിന്ന് പിന്‍വാങ്ങിയതോടെ സമരവുംനിലച്ചു. ഫാമിന്റെ രൂപീകരണകാലഘട്ടം മുതല്‍ തദ്ദേശവാസികള്‍ക്ക് തൊഴിലാളി നിയമനത്തില്‍ ലഭിച്ചിരുന്ന പരിഗണന ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്. ഇതിന്റെ പേരില്‍ മുറവിളി കൂട്ടിയിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ മൗനത്തിലാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകള്‍ പിഎസ്സി വഴി നികത്തപ്പെടുമ്പോള്‍ ഇവിടെ കുറുക്കുവഴികളിലൂടെ നിയമനം സ്ഥിരപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് ആക്ഷേപമുയരുന്നുണ്ട്.
എംപ്ലോയ്മെന്റ് നിയമനമെന്നാല് ഇവിടെ സ്ഥിരം നിയമനം തന്നെ
12:23 AM Sep 25, 2022 | Deepika.com