വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
12:23 AM Sep 25, 2022 | Deepika.com
എരുമേലി: വെണ്ടയ്ക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യാലയിൽനിന്ന് താഴേക്ക് വീണ് കഴുത്തിനു ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എരുമേലി ശ്രീനിപുരം തത്തംകുളം അച്ചാമ്മ (63) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്. മക്കൾ: ജിഷ, ബിജു.