കോട്ടയം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അനിശ്ചിതകാല സമരം നടത്തുന്നതിന്റെ മുന്നോടിയായി ജില്ലയിലെ അഞ്ച് താലൂക്ക് സപ്ലൈ ഓഫീസുകൾക്കു മുന്പിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നാളെ 12നു സൂചന ധർണ സമരം നടത്തും.
വ്യാപാരികളുടെ കമ്മീഷൻ പാക്കേജ് പരിഷ്കരിക്കുക, ഓഗസ്റ്റ് മാസത്തെ കമ്മീഷനും ഉത്സവകാല അലവൻസായ ആയിരം രൂപ ഉടൻ നൽകുക, മണ്ണെണ്ണ ഡോർ ഡെലിവറിയും കമ്മീഷൻ മുതൽ മുടക്കിന് ആനുപാതികമായി വർധിപ്പിക്കുക, മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകാരുടെ ഭക്ഷ്യധാനങ്ങളും പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ത്യോദയ സൗജന്യ അരിയും വിതരണത്തിന് ആവശ്യമായ തോതൽ പൂർണമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നതെന്ന് ജില്ല പ്രസിഡന്റ് ബാബു ചെറിയാനും ജില്ല സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ധർണ നടത്തും
12:23 AM Sep 25, 2022 | Deepika.com