വെള്ളരിക്കുണ്ട്: പോഷന്‍ മാഹ് 2022 പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസനവകുപ്പ് മാലോം ഗവ. ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൃഷി ഭവന് ഹാളില്‍ നടന്ന ക്യാമ്പ് ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ അലക്സ് നെടിയകാലയില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ മോന്‍സി ജോയ്, സന്ധ്യ ശിവന്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.ജിനി, മെഡിക്കല്‍ ഓഫീസര്‍ സി.ആര്.അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
12:20 AM Sep 25, 2022 | Deepika.com