പരപ്പ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് ദിനാചരണവും ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുമായി ബന്ധപ്പെട്ട് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ വരച്ചു തയ്യാറാക്കിയ ഫ്രീഡം വാളിന്റെ ജില്ലാതല ഉദ്ഘാടനവും നടന്നു. ഇ.ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു എന്‍എസ്എസ് ഉത്തരമേഖലാ കണ്‍വീനര്‍ മനോജ് കുമാര്‍ കണിച്ചുകുളങ്ങര മുഖ്യാതിഥിയായി.
എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ വി.ഹരിദാസ്, രതീഷ് അമ്പിലാടി, പിടിഎ പ്രസിഡന്റ് പി.സുരേന്ദ്രന്, സ്റ്റാഫ് സെക്രട്ടറി പി.എം. ശ്രീധരന്, പ്രോഗ്രാം ഓഫീസര്‍ എ.എം.ബിജു, ലീഡര്‍മാരായ ധീരജ്, ദിവ്യ എന്നിവര്‍ സംബന്ധിച്ചു.
ഫ്രീഡം വാള് ഉദ്ഘാടനം
12:18 AM Sep 25, 2022 | Deepika.com