ഭീമനടി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് വെസ്റ്റ് എളേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ത്രീസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.കെ.രാജന് നായര്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാര്‍ മുഖ്യാതിഥിയായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെരീഫ് വാഴപ്പള്ളി, ജില്ലാ സെക്രട്ടറി രാജേഷ് തമ്പാന്, പഞ്ചായത്ത് അംഗങ്ങളായ ടി.എ.ജെയിംസ്, എം.വി.ലിജിന, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ജോബിന് പറമ്പ, രമേശന് ആലത്തടി, ടിന്റോ ആന്റണി, പ്രിന്‍സ്, നികേഷ് തമ്പാന്, പി.എസ്.സുബിന് എന്നിവര്‍ സംബന്ധിച്ചു.
ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
12:18 AM Sep 25, 2022 | Deepika.com