വെള്ളരിക്കുണ്ട്: പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തിന് താങ്ങാനാവാത്ത കെ റെയില്‍ പദ്ധതി സമ്പന്നരായ ഒരു വരേണ്യവര്‍ഗത്തിന്റെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കാന്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജില്ലാ പ്രസിഡന്റുമായ പ്രഫ.എം.ഗോപാലന് അഭിപ്രായപ്പെട്ടു.
മലയോര സാംസ്കാരിക സമിതി വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച പ്രതിമാസ ചര്‍ച്ചയില്‍ കെ റെയില്‍ - സത്യവും മിഥ്യയും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാവാന് പോകുന്ന പ്രത്യാഘാതങ്ങളും കേരളത്തിന്റെ ഭൂപ്രകൃതിയുടെ പരിമിതികളും കണക്കിലെടുക്കാതെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സണ്ണി പൈകട അധ്യക്ഷത വഹിച്ചു.
പി.പി ജയന് ആമുഖപ്രസംഗം നടത്തി. ഡാര്ലിന് ജോര്‍ജ്, ടി.കെ.കുര്യന്, ഷാജന് പൈങ്ങോട്ട്, ബേബി ചെമ്പരത്തി, ബേബി കൈതക്കുളം, കെ.എ.സാലു, ടി.എം.ബാബു, ജോര്‍ജ് കൊച്ചുഴത്തില്‍, ബാബു കോഹിനൂര്‍, പി.സി.രഘുനാഥന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കെ-റെയില്‍ വരേണ്യവര്‍ഗ പദ്ധതി: പ്രഫ.എം.ഗോപാലന്
12:18 AM Sep 25, 2022 | Deepika.com