വലിയപറമ്പ്: തൃക്കരിപ്പൂര്‍ കടപ്പുറത്ത് വയോധികരെ ആക്രമിച്ച തെരുവ് നായയെ നാട്ടുകാര്‍ പിടികൂടി മാലിന്യ ശേഖരണത്തിനായി സ്ഥാപിച്ച എംസിഎഫില്‍ പൂട്ടിയിട്ടു. കടപ്പുറത്ത് കൂടി നടന്നു പോവുകയായിരുന്ന കെ.വി.കൃഷ്ണന്(65), വീടിന്റെ മുറ്റമടിക്കുകയായിരുന്ന ബി.പി.കാര്‍ത്യായനി(64)എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
കൃഷ്ണനെ പയ്യന്നൂരിലെ ആശുപത്രിയിലും കാര്‍ത്യായനിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ച് പ്രതിരോധ കുത്തിവയ്പെടുത്തു. എംസിഎഫില്‍ അടച്ചിട്ട നായയെ മൂന്നുദിവസം നിരീക്ഷണത്തില്‍ വയ്ക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
വയോധികരെ തെരുവുനായ ആക്രമിച്ചു
12:18 AM Sep 25, 2022 | Deepika.com