ചെമ്പേരി: വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം മൂലം ദുരിതത്തിലായ തീരദേശ ജനത ഒറ്റയ്ക്കല്ല അവർക്കൊപ്പം തലശേരി അതിരൂപതയും കേരളത്തിലെ പൊതുസമൂഹവും ഉണ്ടെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
വിഴിഞ്ഞം സമരം പരിഹരിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു. തലശേരി അതിരൂപതയുടെ പതിനെട്ടാമത് പാസ്റ്ററൽ കൗൺസിൽ യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. ബഫർ സോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷക പക്ഷത്തുനിന്ന് തീരുമാനമെടുക്കണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
പരിസ്ഥിതിലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് കെസിബിസി സുപ്രീം കോടതിയിൽ കക്ഷി ചേരാൻ തീരുമാനിച്ചതായി ആർച്ച്ബിഷപ് അറിയിച്ചു.
വിഴിഞ്ഞം സമരം പരിഹരിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹം: ആർച്ച്ബിഷപ്
12:17 AM Sep 25, 2022 | Deepika.com