കണ്ണൂർ സിറ്റിയിൽ മാത്രം 80 കേസുകൾ ്ട്. കണ്ണൂരിൽ രാവിലെ തുടങ്ങിയ അക്രമം വൈകുന്നേരംവരെ തുടർന്നിരുന്നു.
12:17 AM Sep 25, 2022 | Deepika.com
കണ്ണൂർ: ഹർത്താലുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്തത് 80 കേസുകൾ. ഇതിൽ വധശ്രമം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത്, വാഹനത്തിന്റെ താക്കോൽ ഊരി തട്ടിക്കൊണ്ടുപോകുവാൻ ശ്രമിച്ചത്, വാഹനങ്ങളും കടകളും അടിച്ചുതകർത്തത്, മർദനം, ഭീഷണി, ഗൂഢാലോചന തുടങ്ങിയ സംഭവങ്ങൾക്കാണ് കേസെടുത്തത്.