തളിപ്പറമ്പ്: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ തളിപ്പറമ്പിൽ മൊബൈൽ ഷോപ്പ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും പന്നിയൂർ പള്ളിവയൽ സ്വദേശികളുമായ അൻസാർ (24), ജംഷീർ (34) എന്നിവരെയാണ് തളിപ്പറമ്പ് സിഐ എ.വി. ദിനേശൻ അറസ്റ്റ് ചെയ്തത്.
എളംബേരം പാറയിലെ ആഷാദിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിന് നേരെയാണ് ആക്രമണമുണ്ടായത്. തുറന്ന് പ്രവർത്തിച്ച മൊബൈൽ ഷോപ്പ് അടയ്ക്കാനാവശ്യപ്പെട്ടായിരുന്നു അക്രമം.
മൊബൈൽ ഷോപ്പ് ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
12:15 AM Sep 25, 2022 | Deepika.com