കണ്ണൂർ: നിർത്തലാക്കിയ കാലാങ്കി ഏകാധ്യാപക സ്കൂൾ നിലവിൽ പ്രവർത്തിക്കുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് കാത്തിരിക്കുന്നതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കളക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ചിരിക്കുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഇ-ലേലം വഴി മാറ്റി തുടങ്ങിയതായി എഡിഎം അറിയിച്ചു.
ജില്ലയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ 55 പേർക്ക് വാറണ്ടി കാലയളവിന് ശേഷം റിപ്പയറിംഗിനുള്ള അപേക്ഷ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതായി സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഇതിന് പഞ്ചായത്തുകൾ പ്രോജക്ട് വയ്ക്കണമെന്ന് കളക്ടർ നിർദേശിച്ചു. 134 പേർക്കാണ് ജില്ലയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയത്.
ഉത്തരവ് കാത്ത് കാലാങ്കി സ്കൂൾ
12:15 AM Sep 25, 2022 | Deepika.com