ആറളം ഫാമിൽ താമസിക്കാത്തവരുടെ കൈവശരേഖ റദ്ദാക്കാൻ ശിപാർശ
12:15 AM Sep 25, 2022 | Deepika.com
കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ കൈവശ രേഖ അനുവദിച്ചിട്ടും താമസിക്കാത്തവരുടെ കൈവശ രേഖ റദ്ദാക്കാൻ കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസർ ജില്ലാ കളക്ടർക്ക് ശിപാർശ നൽകി. 262 പേരുടെ കൈവശ രേഖയാണ് റദ്ദാക്കുക. ആക്ഷേപമുള്ളവർ 23 മുതൽ 30 ദിവസത്തിനകം കളക്ടറെ നേരിട്ട് ബോധിപ്പിക്കണം.