കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ എസ്എഫ്ഐ പ്രവർത്തകന് മർദനമേറ്റു. എസ്എഫ്ഐ കൂത്തുപറന്പ് ഏരിയാ കമ്മിറ്റിയംഗം പാട്യം കൊങ്ങാറ്റയിലെ സി. അഷയിനാണ് ചെറുവാഞ്ചേരി പുളിയൻപീടിക കുന്നിന് താഴെ വച്ച് മർദനമേറ്റത്.
ചെറുവാഞ്ചേരി കല്ലുവളപ്പിൽ പോയി തിരികെ വരുന്ന വഴി ആർഎസ്എസ് പ്രവർത്തകർ മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയും വാഹനവും ഫോണും തകർക്കുകയും വധഭീഷണി മുഴക്കിയെന്നും അക്ഷയ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്ഷയ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കൂത്തുപറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഋതുവർണ്ണ, ഏരിയ സെക്രട്ടറി ആദർശ് പാട്യം, പ്രസിഡന്റ് ഷെമിത്ത് സുന്ദർ, വി ആദർശ്, അഖിൽ രാജ് പനോളി എന്നിവർ നേതൃത്വം നൽകി.
എസ്എഫ്ഐ പ്രവർത്തകന് മർദനം
12:12 AM Sep 25, 2022 | Deepika.com