ലഹരിക്കെതിരേ മനുഷ്യച്ചങ്ങല
12:12 AM Sep 25, 2022 | Deepika.com
കണ്ണൂര്‍: ലഹരിക്കെതിരെ ഐആര്‍പിസി, മഹിളാ അസോസിയേഷന്, ഡിവൈഎഫ് ഐ, എസ് എഫ് ഐ എന്നിവയുടെ നേതൃത്വത്തില്‍ കാമ്പയിന് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ വൈകുന്നേരം അഞ്ചിന് ജില്ലയിലെ 232 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് നേതാക്കള്പത്ര സമ്മേളനത്തില്‍ അറിയിച്ചു.സാംസ്കാരിക , രാഷ്ട്രീയ,കലാ, കായിക രംഗത്തെ പ്രഗത്ഭര്‍ മനുഷ്യച്ചങ്ങലയില്‍ അണി നിരക്കും. പി. ജയരാജന്, എം.പ്രകാശന് മാസ്റ്റര്‍, പി.കെ. ശ്യാമള, മുഹമ്മദ് അഫ്സല്, സാരംഗ് എന്നിവര്‍ പങ്കെടുത്തു.