മ​ഠംപ​റ​മ്പ് കോ​ള​നി​വാ​സി​ക​ൾ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​കു​ന്നു

12:12 AM Sep 25, 2022 | Deepika.com
ഇ​രി​ട്ടി: ഭൂ​മി​യു​ണ്ടാ​യി​ട്ടും എ​ട്ട് പ​തി​റ്റാ​ണ്ടാ​യി ഇ​തി​ൽ അ​വ​കാ​ശ​മി​ല്ലാ​തെ താ​മ​സി​ച്ചുവ​ന്ന മീ​ത്ത​ലെ പു​ന്നാ​ട് മ​ഠം​പ​റ​മ്പ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി ഇ​ട​പെ​ട​ൽ മൂ​ലം ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​യി മാ​റു​ന്നു. സ്വ​ന്ത​മാ​യി ഭൂ​മി ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​ർ​ക്കും റേ​ഷ​ൻ കാ​ർ​ഡും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തു​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ച്ച് വ​രി​ക​യാ​യി​രു​ന്നു കോ​ള​നി​യി​ലെ 14 കു​ടും​ബ​ങ്ങ​ൾ. കോ​ള​നി​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വാ​ർ​ഡ് മെ​മ്പ​ർ എ.​കെ. ഷൈ​ജു ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​ട്ടി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ലീ​ഗ​ൽ സ​ർ​വീ​സ​സ് സൊ​സൈ​റ്റി ജ​ഡ്ജ് വി​ൻ​സി ആ​ൻ പീ​റ്റ​ർ ജോ​സ് നേ​രി​ട്ട് കോ​ള​നി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​ട്ടി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഭൂ​വു​ട​മ​ക​ളാ​യ നെ​ല്ലാ​ച്ചേ​രി കു​ടും​ബം ഭൂ​മി​യു​ടെ സ​മ്മ​ത പ​ത്രം കൈ​മാ​റാ​ൻ ത​യാ​റാ​വു​ക​യും​ചെ​യ്തു. ജ​ഡ്ജ് വി​ൻ​സി ആ​ൻ പീ​റ്റ​ർ ജോ​സ് സ്ഥ​ല​ത്തെ​ത്തി സ​മ്മ​ത പ​ത്രം നെ​ല്ലാ​ച്ചേ​രി കു​ടും​ബാ​ംഗ​മാ​യ ലീ​ല​യി​ൽ നി​ന്നും നേ​രി​ട്ട് ഏ​റ്റു വാ​ങ്ങി. തു​ട​ർ​ന്ന് ഇ​വ​ർ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ന് സ​മ്മ​ത പ​ത്രം കൈ​മാ​റി. ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്, വാ​ർ​ഡ് അം​ഗം എ. ​കെ. ഷൈ​ജു, ലീ​ഗ​ൽ അ​ഥോ​റി​ട്ടി സൊ​സൈ​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ​ൻ തി​ല്ല​ങ്കേ​രി, സു​രേ​ഷ് ബാ​ബു, ശ​ര​ത്ച​ന്ദ്ര​ൻ, സി. ​സി​ന്ധു​രേ​ഖ, ലേ​ഖ, എം.​സി. ര​ഘു​നാ​ഥ​ൻ, പ്ര​മോ​ട്ട​ർ അ​ജി​ത്ത്, ട്രൈ​ബ​ൽ ഓ​ഫീ​സ​ർ ഷൈ​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.