തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് യുവതിക്ക് പരിക്ക്
12:12 AM Sep 25, 2022 | Deepika.com
ചെമ്പേരി: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. മറിഞ്ഞ ഓട്ടോറിക്ഷ ഓടിച്ചിരുന്ന പുതിയപുരയിൽ ശകുന്തളക്കാണ് പരിക്കേറ്റത്. ചെമ്പന്തൊട്ടി - പുറഞ്ഞാൺ റോഡിലെ കരയത്തുംചാലിലായിരുന്നു അപകടം. സ്കൂളിൽ നിന്ന് വിദ്യാർഥികളെ വീടുകളിലെത്തിച്ച ശേഷം മടങ്ങുമ്പോൾ ഓട്ടോയുടെ മുന്നിൽ ചാടിയ നായയെ ഇടിക്കാതെ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽപ്പെട്ട ശകുന്തളയെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഓട്ടോ ഉയർത്തിയാണ് പുറത്തെടുത്തത്. ശകുന്തളെയെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.