സൗജന്യ മത്സരപരീക്ഷാ
പരിശീലനം
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നൽകുന്നു. ബിരുദധാരികൾക്കും പിഎസ് സി, എസ്എസ് സി തുടങ്ങിയ മത്സര പരീക്ഷകൾക്ക് അപേക്ഷ നൽകിയവർക്കും മുൻഗണന. താൽപര്യമുള്ളവർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 30 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700831.
ഓംബുഡ്സ്മാൻ സിറ്റിംഗ് 29ന്
കണ്ണൂർ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ എംജിഎൻആർഇജിഎസ് ഓംബുഡ്സ്മാൻ 29ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പേരാവൂർ ബ്ലോക്ക് ഓഫീസിൽ സിറ്റിംഗ് നടത്തും. പരാതികൾ നേരിട്ടും ഇമെയിൽ, ഫോൺ, തപാൽ എന്നിവ വഴിയും സ്വീകരിക്കും.ഫോൺ: 9447 287542. ഇമെയിൽ: ombud sman mgnregskannur@gmail.com
ഫിസിയോ തെറാപ്പിസ്റ്റ്
കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: ഗവ. അംഗീകൃത ബിപിടി സർട്ടിഫിക്കറ്റ് കോഴ്സ്. താൽപര്യമുള്ളവർ 27ന് രാവിലെ 10 ന് ആശുപത്രി ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പേര്, വയസ്, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിന്റെ അസൽ രേഖകൾ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്/ആധാർ കാർഡ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0497 2706666.
പശുവളർത്തൽ പരിശീലനം
കണ്ണൂർ: കണ്ണൂർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ 29, 30 തീയതികളിൽ പശു വളർത്തലിൽ പരിശീലന ക്ലാസ് നടക്കും. താൽപര്യമുള്ള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ 28നകം 0497 2763473 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക.
തീയതി നീട്ടി
കണ്ണൂർ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്ആർസി കമ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. ആറ് മാസത്തെ കോഴ്സിന് എസ്എസ്എൽസിയാണ് യോഗ്യത. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ www. srccc.in ൽ ലഭിക്കും. ഫോൺ: 6282880280, 8921272179, 9496233868.
വിചാരണ മാറ്റി
കണ്ണൂർ: കൂത്തുപറമ്പ് ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ 23ന് നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും 26ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എൽആർ സ്പെഷൽ തഹസിൽദാർ അറിയിച്ചു.
ഓർമിക്കാൻ
12:12 AM Sep 25, 2022 | Deepika.com