കോഴിക്കോട്: ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് ഏഴാം സംസ്ഥാന സമ്മേളനം 26,27 ദിവസങ്ങളില്‍ കൊല്ലം ആശ്രമം മൈതാനിയില്‍ നടക്കും.
സുരക്ഷിത ഭക്ഷണം സുഭിക്ഷ ഭക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന സമ്മേളനത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എംപിമാര്‍ എംഎല്‍എ എന്നിവരും പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ടേസ്റ്റ് ഓഫ് വോയ്സ് എന്ന പേരില്‍ കാറ്ററിംഗ് രംഗത്തെ വൈവിധ്യമാര്‍ന്ന സ്റ്റാളുകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സെക്രട്ടറി ഷാഹുല്‍ ഹമീദ്, ജില്ലാ പ്രസിഡന്റ് പ്രേംചന്ദ് വള്ളില്‍, ജാഫര്‍ സിദ്ദിഖ്, ജില്ല ജനറല്‍ സെക്രട്ടറി പി വി എ ഹിഫ്സു, കെ ബേബി, സ്വരൂപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം
12:08 AM Sep 25, 2022 | Deepika.com