ചക്കിട്ടപാറ: വടകര റീജിയണൽ സിബിഎസ്ഇ കലോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങൾക്ക് ചെമ്പനോട റെയ്മണ്ട് മെമ്മോറിയൽ സ്കൂളിൽ തുടക്കമായി.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. വടകര സഹോദയ പ്രസിഡന്റ് ഡോ.എൻ.ചിത്രാംഗദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ സിസ്റ്റർ സന്ധ്യ ജോസ്, ഗീതാലക്ഷ്മി സത്യനാഥൻ, ജോയ് ജോസഫ്, പി.രാജൻ, പ്രിൻസ് ചാക്കോ, സിസ്റ്റർ വിനീത പ്രിയ, വടകര സഹോദയ സെക്രട്ടറി സുനിൽ കുഞ്ഞിതയ്യിൽ എന്നിവർ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവം നാളെ സമാപിക്കും.
ചെമ്പനോടയിൽ സിബിഎസ്ഇ റീജണൽ കലോത്്സവത്തിന് തുടക്കം
12:08 AM Sep 25, 2022 | Deepika.com