റബർ വില സ്ഥിരതാ ഫണ്ട് രജിസ്ട്രേഷൻ പുതുക്കുന്നു
12:06 AM Sep 25, 2022 | Deepika.com
കോടഞ്ചേരി: കോടഞ്ചേരി റബ്ബർ ഉത്പാദക സംഘത്തിലെ അംഗങ്ങളുടെ റബ്ബർ വില സ്ഥിരതാ ഫണ്ട് രജിസ്ട്രേഷൻ പുതുക്കുന്നു. ഈ മാസം 26, 27,28 തീയതികളിൽ നാലു മുതൽ ആറുവരെ സംഘം ഓഫീസിൽ സ്വീകരിക്കുന്നു.2022-23 വർഷത്തെ ഭൂനികുതി ചീട്ടുമായി കർഷകർ നേരിട്ട് വരേണ്ടതാണ്. പുതിയ രജിസ്ട്രേഷൻ ഉള്ള സൗകര്യം അന്നേദിവസം ഉണ്ടാകുന്നതാണ്.