പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാന്പ് നടന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ ബ്ലഡ് ബാങ്കിൽ നേരിടുന്ന രക്തദൗർലഭ്യം നേരിടുന്നതിനായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർഥനപ്രകാരമാണ് ക്യാന്പ് സംഘടിപ്പിച്ചത്.
ദൈവദശകത്തോട് കൂടി ആരംഭിച്ച ക്യാന്പിന്റെ ഒൗപചാരിക ഉദ്ഘാടനം സാരഥി പ്രസിഡന്റ് സജീവ് നാരായണൻ നിർവഹിച്ചു. രഘുബാൽ ബിഡികെ സ്വാഗതം അർപ്പിച്ചു. സാരഥി കുവൈറ്റിനെക്കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സാരഥി ജനറൽ സെക്രട്ടറി ബിജു സി വി ആമുഖപ്രസംഗത്തിൽ വിശദീകരിച്ചു. സാരഥി ട്രസ്റ്റ് ചെയർമാൻ സുരേഷ് കെ, ബിഡികെ രക്ഷാധികാരി മനോജ് മാവേലിക്കര, സാരഥി സെൻട്രൽ വനിതാവേദി സെക്രട്ടറി പ്രീത സതീഷ്, സാരഥി ട്രസ്റ്റ് സെക്രട്ടറി വിനോദ് സി എസ്, സാരഥി വൈസ് പ്രസിഡണ്ട് എൻ എസ് ജയകുമാർ, സാരഥി ഉപദേശക സമിതി അംഗം സുരേഷ് കെ.പി, സാരഥി ട്രഷറർ രജീഷ് മുല്ലക്കൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
ക്യാന്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള പ്രശംസാഫലകം ട്രഷർ ടി. എം. രമേശൻ, മനോജ് മാവേലിക്കര, ബിഡികെ ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ എന്നിവർ ചേർന്ന് സാരഥി സെൻട്രൽ ഭാരവാഹികൾക്ക് കൈമാറി. രക്തദാന ക്യാന്പ് കോർഡിനേറ്ററായ സാരഥി ഹസാവി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ദിനു കമൽ ക്യാന്പ് വിജയകരമായി നടത്തിക്കാൻ സഹായിച്ച സംഘാടകർക്കും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ രക്തദാതാക്കൾക്കും നന്ദി അർപ്പിച്ചു.
സാരഥി അബാസിയ ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19ന് നടത്തുന്ന നിറക്കൂട്ട് - ഓണ്‍ലൈൻ ചിത്ര രചനാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചടങ്ങിൽ വച്ചു നിർവഹിച്ചു. അബാസിയ ഈസ്റ്റ് യൂണിറ്റ് കണ്‍വീനർ സനൽ കുമാർ സാരഥി സെൻട്രൽ ഭാരവാഹികൾക്ക് നിറക്കൂട്ട് പോസ്റ്റർ കൈമാറി.
സാരഥി കുവൈറ്റിന്റെ രക്തദാന ക്യാന്പിനു ചുക്കാൻ പിടിച്ച ഹസാവി സൗത്ത് യൂണിറ്റിന്റെ മാനേജിംഗ് കമ്മറ്റിഅംഗങ്ങൾ ആയ ഷാജി ശ്രീധരൻ, അരുണ്‍ പ്രസാദ്, വിജയൻ കെ സി, അശ്വിൻ സി വി, ജിത മനോജ്, അനില സുധിൻ, മായ അനു, ഹിത സുഹാസ്, അരുണ്‍ മോഹൻദാസ് ബിഡികെ അംഗങ്ങൾ ആയ നിമിഷ്, സോയൂസ്, വിനോത്, ശ്രീകുമാർ, നളിനാക്ഷൻ, അജിത് ചന്ദ്രൻ, ജോളി, ബീന എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ