കാലടി : സിഐഎസിഇ നാഷണൽ അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ കേരള ടീമിലെ അംഗമായ കാലടി പിരാരൂർ സ്വദേശി ഡിയോൺ ജോസിന് പിരാരൂരിൽ സ്വീകരണം നൽകി.
കാലടി-കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് പ്രസിഡന്റ് ജോയ് പോൾ, പുതുശേരി ഫാമിലി അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പുതുശേരി, ജോജോ ജോൺ, എം.ഒ.ആന്റണി, എം. കുട്ടപ്പൻ, ജെറിൻ ജോയ്, പി.ഡി. പൗലോസ്, ഷാജൊ സെബാസ്റ്റ്യൻ സജി പുതുശേരി, ഷാന്റോ സെബാസ്റ്റ്യൻ, സണ്ണി മുളവരിക്കൽ, തുടങ്ങിയവർ പങ്കെടുത്ത് അനുമോദനങ്ങൾ നേർന്നു.
ഫൈനലിൽ കർണാടകയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം ജേതാക്കളായത്.
നമ്പർ 3 ജെഴ്സിയിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ച ഡിയോൺ ജോസ് ടൂർണമെന്റിലുടനീളം മികവ് പുലർത്തി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ജോസ് പോൾ പുതുശേരിയുടെയും സിന്ധു ജോസഫ് പോളിന്റെയും ഇളയ മകനാണ് ഡിയോൺ ജോസ്.
ഡിയോൺ ജോസിന് സ്വീകരണം നൽകി
11:55 PM Sep 24, 2022 | Deepika.com