കൊച്ചി: തെരുവു നായ്ക്കളുടെ വാക്സിനേഷന് ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചി ബീച്ച് പരിസരത്ത് മെഗാ വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിച്ചു.
71 തെരുവുനായ്ക്കളിൽ വാക്സിനേഷന് നടത്തി. വന്ധ്യംകരിച്ചിട്ടില്ലാത്ത 13 നായ്കളെ ബ്രഹ്മപുരത്തേക്ക് മാറ്റി. മൃഗസ്നേഹികളായ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വാക്സിനേഷനായി നായ്ക്കളെ പിടികൂടുന്നത്. ഹെല്‍ത്ത് കമ്മിറ്റി ചെയര്മാന് ടി.കെ. അഷറഫിനെ നേതൃത്വത്തില്‍ നഗരസഭയുടെ വെറ്ററിനറി ഡോക്ടര്‍മാരും എബിസി മെഡിക്കല്‍ ഓഫീസര്‍മാരും സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന സംഘമാണ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഇന്നലെ നടന്ന മെഗാ വാക്സിനേഷന് ക്യാമ്പില്‍ മേയര്‍ക്കും ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാനുമൊപ്പം ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാ ലാല്‍, കൗണ്‍സിലര്‍ ആന്റണി കുരീത്തറ എന്നിവര്‍ പങ്കെടുത്തു. വാക്സിനേഷന് ഡ്രൈവിന്റെ ഭാഗമായി കൊച്ചി നഗരസഭയുടെ നാലു മൃഗാശുപത്രിയുടെ കീഴില്‍ 40 ഇടങ്ങളിലായി തെരുവു നായ്ക്കളുടെ വാക്സിനേഷന് സൗകര്യമൊരുക്കും.
ഫോർട്ടുകൊച്ചിയിൽ തെരുവു നായ്ക്കള്‍ക്ക് മെഗാ വാക്സിനേഷന് ഡ്രൈവ്
11:55 PM Sep 24, 2022 | Deepika.com