ചേ​രാ​ന​ല്ലൂ​ർ-മ​ങ്കു​ഴി ക​നാ​ൽ ബ​ണ്ട് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം

11:54 PM Sep 24, 2022 | Deepika.com
ചേ​രാ​ന​ല്ലൂ​ർ: കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​നെ​യും ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ചേ​രാ​ന​ല്ലൂ​ർ മ​ങ്കു​ഴി ക​നാ​ൽ ബ​ണ്ട് റോ​ഡ് വീ​തി കൂ​ട്ടി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

60 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള​തും ര​ണ്ട് കി​ലോ​മീ​റ്റ​ർ ഓ​ളം ദൂ​രം ഉ​ള്ള​തു​മാ​യ ഈ ​റോ​ഡി​ന്‍റെ അ​വ​സ്ഥ വ​ള​രെ ശോ​ച​നീ​യ​മാ​ണ്. ഒ​രു​കാ​ല​ത്ത് ചേ​രാ​ന​ല്ലൂ​ർ മ​ങ്കു​ഴി കൂ​ടാ​ല​പ്പാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഏ​റെ ആ​ശ്ര​യി​ച്ചി​രു​ന്ന ഈ ​റോ​ഡ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. റോ​ഡി​ന്‍റെ ന​ടു​ഭാ​ഗ​ത്ത് ന​ല്ല വീ​തി​യു​ണ്ടെ​ങ്കി​ലും ചേ​രാ​ന​ല്ലൂ​ർ ക​ര​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ഭാ​ഗ​ത്തും മ​ങ്കു​ഴി ക​ര​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ഭാ​ഗ​ത്തും തീ​രെ വീ​തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

ഇ​തു​മൂ​ലം മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കോ കാ​റു​ക​ൾ​ക്കോ​ഇ​തി​ലൂ​ടെ ക​ട​ന്നു പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. റോ​ഡ് വീ​തി​കൂ​ട്ടി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക​യാ​ണെ​ങ്കി​ൽ ചേ​രാ​ന​ല്ലൂ​ർ-​മ​ങ്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രി​ക്കും. അ​തു​കൊ​ണ്ട് ചേ​രാ​ന​ല്ലൂ​ർ മ​ങ്കു​ഴി ക​നാ​ൽ ബ​ണ്ട് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.