അങ്കമാലി: സിപിഎം പാലിശേരിയിൽ നിർമിക്കുന്ന ഇഎംഎസ് സ്മാരക മന്ദിരത്തിന് പാർട്ടി ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ തറക്കല്ലിട്ടു. അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു അധ്യക്ഷനായി.
ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി. പത്രോസ്, ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിം കുമാർ, ഏരിയാ കമ്മിറ്റി അംഗം കെ.പി. റെജീഷ്, കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി മാസ്റ്റർ എന്നിവർ സംസാരിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകൻ പി.കെ. അച്യുതൻ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ആദ്യ സംഭാവന ജില്ലാ സെക്രട്ടറിക്ക് കൈമാറി. ലോക്കൽ സെക്രട്ടറി കെ.പി. അനീഷ് സ്വാഗതവും കെ.കെ. മുരളി നന്ദിയും പറഞ്ഞു.
ഇഎംഎസ് സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടു
11:54 PM Sep 24, 2022 | Deepika.com