കാലടി: നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച എൻഎസ്എസ് നേതൃത്വ അവാർഡ് കാലടി സംസ്കൃത സർവകലാശാല അധ്യാപകനായ ഡോ. പി.എച്ച്. ഇബ്രാഹിം കുട്ടിക്ക്.
സാമൂഹിക പ്രവർത്തകയായ പരേതയായ പുഷ്പ ഹരിറാം പഞ്ചാബിയുടെ പേരിലുള്ള അവാർഡിന് കേരളത്തിൽനിന്ന് ഒരാൾ മാത്രമാണ് അർഹത നേടിയത്. കാലടി സംസ്കൃത സർവകലാശാലയിൽ ആറ് വർഷത്തോളം എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്ററായിരുന്ന ഡോ. ഇബ്രാഹിം കുട്ടി ഏറ്റുമാനൂർ സെന്ററിൽ ഹിന്ദി വിഭാഗം പ്രഫസറായാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്.
ഡോ. ഇബ്രാഹിം കുട്ടിക്ക് എൻഎസ്എസ് അവാർഡ്
11:54 PM Sep 24, 2022 | Deepika.com