യൂണിറ്റ് വാർഷികം
11:54 PM Sep 24, 2022 | Deepika.com
അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ ) മഞ്ഞപ്ര യൂണിറ്റ് വാർഷികം തുറവൂർ മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്നു. അങ്കമാലി മേഖല സെക്രട്ടറി സി.ഒ. സെബി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റണി വീനസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജോ ആലുക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് എൽഡോ ജോസഫ് സംഘടന വിശദീകരണം നടത്തി. മേഖല പ്രസിഡന്റ് റിജോ തുറവൂർ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. മേഖല ട്രഷറർ ജിജോ മാത്യു, ജില്ല കമ്മിറ്റിയംഗങ്ങളായ മെൽജോ മൈപ്പാൻ, എൻ.വി. കുരുവിള, മേഖല വൈസ് പ്രസിഡന്റ് വർഗീസ് ബ്യൂട്ടിക്ക്, ജോയിന്റ് സെക്രട്ടറി വി.പി. സെബി, യൂണിറ്റ് സെക്രട്ടറി ബിജോയ് ജോർജ്, ട്രഷറർ സി.എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് എം.കെ. സജി,ജോയിന്റ് സെക്രട്ടറി രതീഷ് നന്ദനം എന്നിവർ പ്രസംഗിച്ചു.