വാഴക്കുളം: ആവോലി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശാസ്താവിന്റെ വിഗ്രഹം മോഷണം പോയതായി പരാതി. ഇന്നലെ രാവിലെ ആറോടെ പൂജാരി എത്തിയപ്പോഴാണ് വിഗ്രഹം മോഷണം പോയ വിവരം അറിയുന്നത്. ഓടു കൊണ്ട് നിർമിച്ച വിഗ്രഹമാണ് മോഷണം പോയത്.
വാഴക്കുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ആലുവയിൽനിന്നു വിരലടയാള വിദഗ്ധരും, എറണാകുളത്തുനിന്നു ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
ആവോലി ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയി
11:49 PM Sep 24, 2022 | Deepika.com