ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ഘോ​ഷം ന​ട​ത്തി

11:49 PM Sep 24, 2022 | Deepika.com
കൊ​ച്ചി: ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ സേ​വ​നം വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും ആ​രോ​ഗ്യ രം​ഗ​ത്തി​നാ​കെ ക​രു​ത്താ​ണെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ. ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ​യും അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് ഫാ​ർ​മ​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള ഘ​ട​കം വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് മെ​ഡി​സി​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ശാ​ൽ മ​ർ​വാ, അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് ഫാ​ർ​മ​സി പ്രി​ൻ​സി​പ്പ​ൽ ഡോ.​ എം. സ​ബി​ത, ഐ​പി​എ കേ​ര​ള ഘ​ട​കം സെ​ക്ര​ട്ട​റി ഡോ.​ ജോ​ൺ ജോ​സ​ഫ് തുടങ്ങിയവർ പ്രസംഗിച്ചു.