റേഷൻ വ്യാപാരികളുടെ പ്രതിഷേധ ധർണ
11:49 PM Sep 24, 2022 | Deepika.com
കോതമംഗലം: റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഉച്ചയ്ക്ക് 12ന് കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിനു മുന്പിൽ റേഷൻ വ്യാപാരികൾ പ്രതിഷേധ ധർണ നടത്തും. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, വിതരണം കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ വേതനം നൽകുമെന്ന വാക്ക് പാലിക്കുക, ഓണം ഉത്സവബത്തയും, ഓഗസ്റ്റ് മാസത്തെ കമ്മീഷനും ഉടൻ ലഭ്യമാക്കുക, കിറ്റിന് കമ്മീഷൻ നൽകണമെന്ന ഹൈക്കോടതി വിധി ഉടൻ നടപ്പാക്കുക, മണ്ണെണ്ണ ഡോർ ഡെലിവറിയായി നൽകുക, പഞ്ചസാര കമ്മീഷൻ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സമരം ജില്ലാ പ്രസിഡന്റ് വി.വി. ബേബി ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് മാജോ മാത്യു, എം.എസ്. സോമൻ. എം.എം. രവി തുടങ്ങിയവർ പ്രസംഗിക്കും.