എൻഎസ്എസ് ദിനം ആഘോഷിച്ചു
11:49 PM Sep 24, 2022 | Deepika.com
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനം ആഘോഷിച്ചു. ചടങ്ങിൽ ഡോ. ജ്യോതി മോൾ പതാക ഉയർത്തി. സ്കൂൾ അങ്കണത്തിൽ ഒരു ഔഷധത്തോട്ടവും ശലഭോദ്യാനവും നിർമിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദീപ കുര്യാക്കോസ്, സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ റഹീം, അധ്യാപകരായ ഡി. അനൂണ്, പി.ആർ. രാജീവ്, സുഹറ ഷാ, ജിസ ജോർജ്, ആർ.എസ്. ചിത്ര, ഇ.ആർ. വിനോദ്, എ.കെ. സുധിമോൻ എന്നിവർ പ്രസംഗിച്ചു.