പിറവം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഓടയിലേക്ക് ചെരിഞ്ഞു. മുളക്കുളം വടക്കേക്കര - പാലച്ചുവട് റോഡിൽ സെന്റ് ആന്റണീസ് എൽപി സ്കൂളിനു സമീപത്തുള്ള വളവിലാണ് അപകടമുണ്ടായത്. യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ല.
ഇന്നലെ രാവിലെ ഏഴരയോടെ വൈക്കം-പൂപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന വൈക്കം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു കെഎസ്ആർടിസി ബസിനു സൈഡ് കൊടുക്കുന്നതിനിടയാണ് ഇടത് വശത്തെ മുൻചക്രം ഓടയിലേക്ക് ഇറങ്ങിയത്. ഈ സമയം ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നു.
വൈക്കം ഡിപ്പോയിൽനിന്ന് 6.50ന് പുറപ്പെട്ട ബസ് 12 ന് പൂപ്പാറയിൽ എത്തേണ്ടിയിരുന്നതാണ്. ഇതിനിടെയായിരുന്നു അപകടം. പിന്നീട് സർവീസ് പുനരാരംഭിച്ചു.
പിറവത്ത് കെഎസ്ആർടിസി ഓടയിലേക്ക് ചെരിഞ്ഞു
11:49 PM Sep 24, 2022 | Deepika.com