ഡോക്ടറേറ്റ് ലഭിച്ചു
11:49 PM Sep 24, 2022 | Deepika.com
മൂവാറ്റുപുഴ : കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗവും മൂവാറ്റുപുഴ താലൂക്ക് എംപ്ലോയീസ് ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റും പോത്താനിക്കാട് സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലാർക്കുമായ അരുണ്‍ കെ. നായർക്ക് കോയന്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്നും എഡ്യൂക്കേഷൻ വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. പാന്പാക്കുട മങ്ങാട്ട് റിട്ട റവന്യൂ ഇൻസ്പെക്ടർ എം.സി. കരുണാകരൻ നായരുടെയും, റിട്ട. അധ്യാപിക വി.കെ. രാധാമണി അമ്മയുടെയും മകനാണ്. ഭാര്യ എം. മിനു. മക്കൾ: നന്ദന എ. നായർ, കീർത്തന എ. നായർ.