സ്പോർട്സ് ഡേ
11:49 PM Sep 24, 2022 | Deepika.com
കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ഡേ പതാക ഉയർത്തി. ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കായിക താരങ്ങളെ കണ്ടെത്താൻ എല്ലാ വിഭാഗം കുട്ടികൾക്കും അവസരം നൽകിയാണ് അത്ലറ്റിക്സിലും ഗെയിംസിലും വിവിധ മത്സരങ്ങൾ നടത്തുന്നത്. സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി, പ്രിൻസിപ്പൽ ഫാ. പി.ഒ. പൗലോസ്, പ്രധാനാധ്യാപിക സോമി പി. മാത്യു, നഗരസഭാംഗം റിൻസ് റോയ്, പിടിഎ പ്രസിഡന്റ് പി.കെ. സോമൻ എന്നിവർ നേതൃത്വം നൽകി.